‘അയ്യേ’! പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചു രംഗത്തുവന്ന ബോളിവുഡ് താരത്തോട് നടി പാർവതിയുടെ മറുപടി ഇങ്ങനെ

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് രംഗത്തുവന്ന ബോളിവുഡ് താരം അനുപം ഖേറിനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാരിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും പൗരത്വ നിയമത്തെ ന്യായീകരിച്ച് അനുപം ഖേര്‍ പറഞ്ഞിരുന്നു.ഈ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് പാര്‍വതിയുടെ പ്രതികരണം. അയ്യേ എന്നായിരുന്നു സ്‌ക്രീന്‍ ഷോട്ടിന് പാര്‍വതി കൊടുത്ത കാപ്ഷന്‍.

ചിലര്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനവരെ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത്തരം ആളുകളാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കുന്നതെന്നും അനാവശ്യ പ്രതിഷേധങ്ങളിലൂടെ സര്‍ക്കാരിനെ അസ്ഥിരമാക്കാനാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിടുന്നതെന്നുമായിരുന്നു അനുപം ഖേറിന്റെ വാദം. നിലവില്‍ ചണ്ഡീഗഡില്‍ നിന്നുള്ള ലോകസഭാ എം പി ആണ് അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഖേര്‍. മുന്‍പ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായും അനുപം ഖേറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *