ഗവർണ്ണർ സംഘപരിവാർ പ്രചാരകനായി മാറി: AlYF

തിരുവനന്തപുരം:- കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ പ്രചാരകനായി മാറിയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.

ഭരണഘടനാപരമായി ഉന്നത സ്ഥാനത്തുള്ള ഗവർണ്ണർ പദവിയുടെ അന്തസ്സിന് യോജിച്ച നടപടിയല്ല അദ്ദേഹം നടത്തുന്നത്.ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിനും തുല്യതയ്ക്കും എതിരായ പൗരത്വ ഭേദഗതി നിയമത്തിനെതിരായി വ്യാപക പ്രതിഷേധം രാജ്യത്ത് ഉയരുകയും നിയമഭേദഗതിക്കെതിരെ സുപ്രീം കോടതി ഹർജികൾ ഫയലിൽ സ്വീകരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഗവർണ്ണർ താൻ വഹിക്കുന്ന പദവി പോലും മറന്ന് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മുഖ്യ പ്രചാരകനായതിലൂടെ ഗവർണ്ണർ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

ഭരണഘടനാപരമായ പദവിയിലിരിക്കെ രാഷ്ട്രീയ നേതൃത്വത്തെപ്പോലെ രാഷട്രീയ ലക്ഷ്യത്തോടെ അഭിപ്രായം പറയുന്നതും ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതും ഉയർന്നു വരുന്ന പ്രതിഷേധങ്ങൾക്കെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും തന്റെ പഴയ കാല ബി.ജെ.പി ബന്ധത്തിന്റെ തെളിവാണ്. നിഷ്പക്ഷമായും നീതിയുക്തമായും പ്രവർത്തിക്കുവാൻ യോഗ്യനല്ലെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഗവർണ്ണർ സ്ഥാനം രാജിവച്ച് ബി.ജെ.പി ഭാരവാഹിത്വം ഏറ്റെടുക്കുകയാണ് ഗവർണ്ണർ ചെയ്യേണ്ടതെന്ന്
എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *